സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറച്ചു കാണിക്കാൻ സര്‍ക്കാര്‍ നീക്കം; രാജീവ് ഗാന്ധി സെന്‍റര്‍ ഫോർ ബയോടെക്നോളജിയിലെ പോസിറ്റീവ് ഫലങ്ങൾ വീണ്ടും പരിശോധിക്കാൻ തീരുമാനം| VIDEO

Jaihind News Bureau
Thursday, May 7, 2020

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ  കൊവിഡ് പരിശോധനയില്‍ പോസിറ്റീവാകുന്ന ഫലങ്ങള്‍ വീണ്ടും പരിശോധിക്കാൻ സര്‍ക്കാര്‍ തീരുമാനം . ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ തുടര്‍പരിശോധന നടത്തി അവിടയും പോസിറ്റീവായാല്‍ മാത്രമേ കൊവിഡ് രോഗിയായി പരിഗണിക്കു. കൊവിഡ് രോഗികളുടെ എണ്ണം കുറച്ച് കാണിക്കാനുള്ള സർക്കാർ നീക്കമാണ് ഇതിന് പിന്നിലന്നാണ് ആരോപണം.

കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള സ്വതന്ത്ര സ്ഥാപനമാണ് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി. കൂടുതൽ ലാബുകളിൽ കൊവിഡ് ടെസ്റ്റുകൾ ആരംഭിക്കുന്നതിന് മുമ്പ് ആർ.ജി.സി.ബിയിലാണ് കോവിഡ് ടെസ്റ്റുകൾ നടത്തിയിരുന്നത്. സംസ്ഥാനത്തെ കൊവിഡ് 19 ലാബുകൾ സജ്ജീകരിക്കാൻ സാങ്കേതിക സഹായം ഉൾപ്പടെയുള്ളവ നൽകിയതും ആർ.ജി.സി.ബി.യാണ്.  മികച്ച സാങ്കേതിക സംവിധാനവും സാങ്കേതിക വിദ്ഗരും ആർ.ജി.സി.ബിക്ക് ഉണ്ട്. ഈ സ്ഥാപനത്തിന്‍റെ പരിശോധന ഫലത്തെയാണ് സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള സ്ഥാപനമല്ല എന്ന കാരണത്താല്‍ കൊവിഡ് 19 ടെസ്റ്റുകളിൽ പോസിറ്റീവ് മാത്രം റീടെസ്റ്റ് നടത്തണമന്ന സംസ്ഥാന സർക്കാരിന്‍റെ നിർദേശം.

കൊവിഡ് രോഗികളുടെ എണ്ണം കുറച്ച് കാണിക്കാനാണ് ഈ നിർദേശം എന്നാണ് ആരോപണം. അങ്ങനെയെങ്കിൽ ആർ.ജി.സി.ബി യിലെ നെഗറ്റീവായ ഫലങ്ങൾ എന്ത് കൊണ്ട് റീടെസ്റ്റ് നടത്തുന്നില്ല എന്ന ചോദ്യവും ഉയരുന്നു. മാർച്ച് മാസം മുതൽ ആർ.ജി.സി.ബി.യിൽ കൊവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവിടെ പോസിറ്റീവായ ഫലങ്ങൾ എല്ലാം വീണ്ടും പരിശോധന നടത്തണമെന്ന ആവശ്യം ഉയരും. ഇപ്പോൾ പോസിറ്റീവായ ഫലങ്ങൾ മാത്രം റീ ടെസറ്റ് നടത്തുന്നത് ഏത് സാഹര്യത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണം.

ഈ മേഖലയിൽ വർഷങ്ങളുടെ അധികാര്യത ഉള്ള ഒരു സ്ഥാപനത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറച്ച് കാണിക്കുന്നതിന് വേണ്ടിയാണ് സർക്കാർ സംശയത്തിന്റെ മുനയിൽ നിര്‍ത്തുന്നത്. ഒപ്പം കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാൻ കണക്കുകളിൽ അവ്യക്തത ഉണ്ടന്ന ആരോപണത്തിന് അടിവരയിടുകയാണ് സർക്കാരിന്‍റെ തീരുമാനം.