യുഎഇയില്‍ ഓരോ 7 ദിവസത്തിലും ജീവനക്കാര്‍ക്ക് കൊവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധം ; വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് നിയമം ബാധകമല്ല ; വ്യാപനം തടയാന്‍ കടുത്ത നടപടികളുമായി യുഎഇ

ദുബായ് : യുഎഇയില്‍ ഇനി ഓരോ 7 ദിവസത്തിലും ജീവനക്കാര്‍ക്ക് കോവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി പുതിയ നിയമം പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സസ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കൊവിഡിനെതിരെ വാക്‌സിനേഷന്‍ എടുത്തവരെ ഈ പുതിയ നിയമത്തില്‍ നിന്ന് ഒഴിവാക്കി.

യുഎഇയിലെ എല്ലാ ഗവര്‍മെന്‍റ് മന്ത്രാലയങ്ങളിലെയും ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളിലെയും ജീവനക്കാരും ഏഴു ദിവസത്തിലൊരിക്കല്‍, കൊവിഡ് -19 പരിശോധനക്കായി പിസിആര്‍ ടെസ്റ്റ് നടത്തണമെന്നാണ് നിയമം. രാജ്യത്ത്
കൊവിഡ് വ്യാപനം തടയുക എന്ന വലിയ ലക്ഷ്യത്തിലാണ് ഈ സുപ്രധാന തീരുമാനം. കൊവിഡ് വാക്‌സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ച ജീവനക്കാരെ ഈ ആവശ്യകതയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഈ പുതിയ നിയമം ഇനി സ്വകാര്യ മേഖലയിലും ഉടന്‍ നടപ്പാക്കുമോയെന്ന ആകാംക്ഷയിലാണ് വിദേശികള്‍ ഉള്‍പ്പടെയുള്ള സമൂഹം.

Comments (0)
Add Comment