തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് രണ്ടര ലക്ഷം പിന്നിട്ട് കൊവിഡ് രോഗികള്‍ ; 24 മണിക്കൂറിനിടെ 1761 മരണം

Jaihind Webdesk
Tuesday, April 20, 2021

ന്യൂഡല്‍ഹി : രാജ്യത്ത് തുടർച്ചയായ ആറാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,59,170 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 2,73,810 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.

1761 പേരാണ് കഴിഞ്ഞ 14 മണിക്കൂറിനിടെ കൊവിഡ് കാരണം മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,80,530 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,54,761 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,31,08,582 ആയി. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,53,21,089 ആണ്. 20,31,977 പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്. ഇതുവരെ രാജ്യത്ത് 12,71,29,113 പേരാണ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്.