പാലക്കാടും കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി ; ഗുരുതര വീഴ്ച

Jaihind Webdesk
Monday, May 3, 2021

 

പാലക്കാട്  : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് പിന്നാലെ പാലക്കാട് ജില്ലയിലും കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി. കരുണ മെഡിക്കൽ കോളേജിലാണ് മൃതദേഹം മാറി നല്‍കിയത്. ഇന്നലെ രാത്രി മരിച്ച രണ്ട് കൊവിഡ് രോഗികളുടെ മൃതദേഹമാണ് മാറിയത്. മങ്കര സ്വദേശിയുടെ മൃതദേഹത്തിന് പകരം ആലത്തൂർ സ്വദേശിയുടെ മൃതദേഹം നൽകുകയായിരുന്നു. ആശുപത്രി അധികൃതര്‍ തെറ്റ് സമ്മതിച്ചു. മോർച്ചറി ജീവനക്കാരന് പറ്റിയ തെറ്റെന്ന് ആശുപത്രിയുടെ വിശദീകരണം. പൊലീസിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.