കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു; മരണം ഫലം നെഗറ്റീവ് ആയി മൂന്നാം നാള്‍

Jaihind News Bureau
Saturday, April 18, 2020

മലപ്പുറത്ത് കേരളത്തിൽ കൊവിഡ് ഭേദമായ 85കാരൻ മരിച്ചു. കീഴാറ്റൂർ സ്വദേശി വീരാന്‍കുട്ടിയാണ് മരിച്ചത്. കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീരാന്‍കുട്ടി മൂന്നു ദിവസം മുന്നെ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് രോഗമുക്തനായിരുന്നു. എന്നാൽ വൃക്ക രോഗമുൾപ്പടെയുള്ള മറ്റ് രോഗങ്ങൾ കൂടി ഉണ്ടായിരുന്ന ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയവേ ആണ് മരിച്ചത്.

മലപ്പുറത്ത് മരണപ്പെട്ട വീരാൻ കുട്ടിയുടെ മരണകാരണം കൊവിഡല്ലെന്ന് കലക്ടർ