കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കട്ടപ്പനയില്‍ മണ്ണ് സംരക്ഷണ വകുപ്പിന്‍റെ ആള്‍ക്കൂട്ട സെമിനാർ

Wednesday, January 19, 2022

ഇടുക്കി : കട്ടപ്പനയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മണ്ണ് സംരക്ഷണ വകുപ്പിന്‍റെ സെമിനാർ. നൂറോളം പേരാണ് സെമിനാറിൽ പങ്കെടുക്കുന്നത്. പൊതുപരിപാടികൾ നടത്താൻ പാടില്ല എന്ന് ജില്ലാ കലക്ടറുടെ ഉത്തരവ് നിലനിൽക്കുമ്പോഴാണ് ആള്‍ക്കൂട്ട സെമിനാര്‍ സംഘടിപ്പിച്ചത്. കട്ടപ്പന ടൗൺ ഹാളില്‍ നടന്ന യോഗത്തില്‍ ജനപ്രതിനിധികളും പങ്കെടുത്തു.

ഇടുക്കി ജില്ലയിൽ കൊവിഡ്  വ്യാപനം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജില്ലയിലെ എല്ലാ മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിവ ഇതിയൊരുത്തരവുണ്ടാകുന്നത് വരെ പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് നിലവിലുള്ളത്.