കർണാടകയില്‍ പ്രവേശിക്കാന്‍ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

Jaihind Webdesk
Saturday, July 31, 2021

ബെംഗളൂരു : കർണാടകയില്‍ പ്രവേശിക്കാന്‍ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളം,മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവർക്കാണ് നിബന്ധന ബാധകം. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവർക്കും നിബന്ധന ബാധകമാണ്. ജോലിക്കായി ദിവസവും എത്തുന്നവർ ഓരോ 15 ദിവസത്തിലും ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നും നിർദ്ദേശം.