രാത്രികാല കർഫ്യൂ ഉൾപ്പെടെ പരിഗണനയിൽ ; സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

Jaihind Webdesk
Monday, April 19, 2021

 

തിരുവനന്തപുരം : കൊവിഡ്  വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സംസ്ഥാനത്ത് പരിഗണനയിൽ. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് കർശന നടപടികൾ ആവശ്യമാണ് എന്ന് പൊലീസ്. അന്തിമ തീരുമാനം കൈക്കൊള്ളാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗം പുരോഗമിക്കുകയാണ്. വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തിന് മുമ്പായി ചീഫ് സെക്രട്ടറി പൊലീസ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് നൈറ്റ് കര്‍ഫ്യൂ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തത്.