കൊറോണയെ പരിചയാക്കുന്നു! – എം.എം ഹസ്സന്‍റെ ലേഖനം

M M Hassan
Monday, July 27, 2020

 

മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിയപ്പോള്‍ ജാള്യത മറയ്ക്കാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ പ്രത്യാരോപണമുയിക്കുകയാണ്.  കൊവിഡ് പടര്‍ത്താന്‍ പ്രതിപക്ഷം ബോധപൂര്‍വം ശ്രമിച്ചുവെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇടങ്കോലിട്ടു എന്ന ആക്ഷേപവും ഉയിച്ചിരിക്കുന്നു.

കൊറോണ രോഗവിവരങ്ങളടങ്ങിയ ഡാറ്റാകച്ചവടത്തിന്‍റെ  സ്പ്രിംഗ്‌ളര്‍ അഴിമതി ആരോപണത്തോടെ ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഒന്നിനു പുറകേ ഒന്നായി ഉയർന്നുവരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തു കേസോടുകൂടി അഴിമതിയുടെ ചെളിക്കുണ്ടിലായ സര്‍ക്കാരും മുഖ്യമന്ത്രിയും ഇപ്പോള്‍ ശരിക്കും ജനകീയ കോടതിയില്‍ പ്രതിക്കൂട്ടിലാണ്.
സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയെ ചോദ്യം ചെയ്യുകയും അന്വേഷണം സെക്രട്ടേറിയറ്റില്‍ എത്തു കയും ചെയ്തതോടെ ജനശ്രദ്ധ മാറ്റാന്‍ മുഖ്യമന്ത്രി കണ്ടുപിടിച്ച പുതിയ തന്ത്രമാണ് പ്രതിപക്ഷത്തിനെതിരെയുള്ള പ്രത്യാരോപണങ്ങള്‍.

ആരോപണശരവ്യയമേറ്റു നില്‍ക്കുന്ന മുഖ്യമന്ത്രിക്ക് പ്രതിരോധിക്കാനുള്ള പരിചയായി കൊറോണയെ കയ്യില്‍ എടുത്തിരിക്കുകയാണ്. കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിത്തുടങ്ങിയപ്പോള്‍ പ്രതിപക്ഷം അത് ചൂണ്ടിക്കാണിക്കുകയും, ക്രിയാത്മകനിര്‍ദേങ്ങള്‍ വയ്ക്കുകയും ചെയ്തു. അതെല്ലാം ഗൗരവമായി സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇപ്പോള്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ ഉള്‍പ്പെടെ കേരളത്തിന്‍റെ പലഭാഗത്തും രോഗം വ്യാപിക്കുകയും, സമ്പര്‍ക്കവ്യാപനമുണ്ടാവുകയും ചെയ്തതോടെ ഇതിന്‍റെയെല്ലാം പഴി പ്രതിപക്ഷത്തിന്‍റെ തലയില്‍ വച്ചുകൊണ്ടുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രി നടത്തുത്.

പതിവു പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് എന്തൊക്കെയാണ്. ”കേരളത്തിലേക്കു വരാന്‍ എന്തിനാണ് പാസ് എന്ന് ചോദിച്ചുകൊണ്ട് സംസ്ഥാന അതിര്‍ത്തിയില്‍ പോയി നിങ്ങള്‍ സമരം നടത്തിയില്ലേ. ഒരു നിയന്ത്രണവുമില്ലാതെ ഇവിടെ രോഗം വ്യാപിച്ചോട്ടെ എന്നല്ലെ നിങ്ങള്‍ കരുതിയത്. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എതിരാണെന്ന് നിങ്ങള്‍ പ്രചരിപ്പിച്ചു. പ്രവാസികളുടെ കാര്യത്തിലും ഇത്തരത്തില്‍ പ്രചരണം നടത്തി. അവരോട് ചോദിക്കാന്‍ ഒന്നേയുള്ളൂ. ഈ കൊവിഡ് കാലത്ത് നിങ്ങളുടെ ഭാഗത്തുനിന്ന് ക്രിയാത്മകമായ എന്തെങ്കിലും നിലപാട് ഉണ്ടായോ?”

കൊറോണയ്ക്ക് എതിരായ യുദ്ധത്തിലെ പടയാളികള്‍ നമ്മുടെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമാണ്. ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപദേശം നല്‍കാന്‍ സര്‍ക്കാര്‍ കേന്ദ്രസമിതിയെയും നിയോഗിച്ചിട്ടുണ്ട്. വിദഗ്ധസമിതി നല്‍കുന്ന നിര്‍ദേശങ്ങളെക്കാള്‍ കൂടുതല്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്മാരുടെ ഉപദേശങ്ങളാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറയുത്. തുടക്കത്തില്‍ ആരോഗ്യവകുപ്പ് കാണിച്ച ശുഷ്‌കാന്തി ഇപ്പോഴുണ്ടോ എ സംശയം ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ പ്രകടിപ്പിക്കുന്നുണ്ട്.

പബ്ലിക് ഹെല്‍ത്ത് വിദഗ്ധന്മാരുടെയും, പകര്‍ച്ചവ്യാധി രോഗങ്ങള്‍ ചികിത്സിക്കു ഡോക്ടര്‍മാരുടെയും അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ആരായുന്നില്ല എന്ന അഭിപ്രായമുണ്ട്. ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയാത്തതും, ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ നല്‍കാന്‍ കഴിയാത്തതും രോഗവ്യാപനത്തിനു കാരണമാണെ് ആരോഗ്യവിദഗ്ധന്മാര്‍ പറയുന്നുണ്ട്. രോഗപ്രതിരോധ പ്രവര്‍ത്തന ങ്ങളില്‍ ബോധവല്‍ക്കരണത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് സര്‍ക്കാര്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. രോഗസാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടുപിടിച്ച് അവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന് സാധിക്കാതെ വന്നതുകൊണ്ടല്ലേ പൂന്തുറപോലുള്ള തീരപ്രദേശങ്ങളില്‍ സമ്പര്‍ക്ക വ്യാപനം ഗുരുതരാവസ്ഥയിലായത്. രോഗം വ്യാപിച്ചപ്പോള്‍ നിറതോക്കുകളോടെ പട്ടാളക്കാരെ പൂന്തുറയില്‍ നിയന്ത്രണത്തിനിറക്കിയ സര്‍ക്കാരല്ലേ അവിടെ ജനങ്ങ ളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. അത്തരം തീരപ്രദേശങ്ങളിലെ ജനസാന്ദ്രതയും, ജനങ്ങളുടെ മനോഭാവവും കണക്കിലെടുക്കാത്ത ഭ്രാന്തന്‍ നടപടികളോട് അല്ലേ ജനങ്ങള്‍ പ്രതികരിച്ചത്. മത്സ്യത്തൊഴിലാളികളെ പ്രതിപക്ഷം ഇളക്കിവിട്ടു എന്ന് മുഖ്യമന്ത്രി പറഞ്ഞതിന്‍റെ അര്‍ത്ഥശൂന്യത ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

അന്യസംസ്ഥാനതൊഴിലാളികള്‍ക്ക് അതിര്‍ത്തി കടുവരാന്‍ പാസ് ഏര്‍പ്പെടുത്തിയ ശേഷം അതിര്‍ത്തിയിലെത്തിയ വൃദ്ധന്മാരും, സ്ത്രീകളും, കുട്ടികളും അനുഭവിച്ച ദുരിതവും, കഷ്ടതകളും നേരില്‍കണ്ട് പരിഹാരമുണ്ടാക്കാന്‍ പോയ പ്രതിപക്ഷത്തെ ജനപ്രതിനിധികളെ മുഖ്യമന്ത്രി കണക്കറ്റം പരിഹസിച്ചില്ലേ. അതിര്‍ത്തിയില്‍ പോയ ജനപ്രതിനിധികളെ ക്വാറന്‍റീനിലാക്കിയിട്ടും മുഖ്യമന്ത്രിയുടെ അരിശം തീർന്നില്ല. അതാണ് മുഖ്യമന്ത്രി ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുത്. പ്രവാസികളോട് ഈ സര്‍ക്കാര്‍ കാണിച്ച ക്രൂരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റത്തിനെതിരെ പ്രതിപക്ഷത്തിനു അടങ്ങിയിരിക്കാന്‍ ആകാത്തതുകൊണ്ടാണ് അതിനെതിരെ സമരം ചെയ്യാന്‍ നിര്‍ബന്ധിതരായത്. അവരുടെ യാത്രയുടെ കാര്യത്തിലും, ക്വാറന്‍റൈന്‍ കാര്യത്തിലും സര്‍ക്കാരിന്‍റെ ചാഞ്ചാട്ടവും, കള്ളക്കളിയും പ്രതിപക്ഷം തുറുകാണിച്ചതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അമര്‍ഷമുണ്ടെറിയാം.

യഥാര്‍ത്ഥത്തില്‍ ഇതിനേക്കാളെല്ലാം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് കൊറോണ യുടെ മറവില്‍ സര്‍ക്കാരിലുണ്ടായ അഴിമതികളെപ്പറ്റി പ്രതിപക്ഷം പ്രതികരിക്കുകയും, പ്രക്ഷോഭം നടത്തുകയും ചെയ്തതാണ്. രോഗത്തെപ്പോലും വിറ്റ് കാശാക്കാ നുള്ള മാര്‍ഗം മുഖ്യമന്ത്രിയുടെ ഐ.ടി. വകുപ്പ് കണ്ടെത്തിയപ്പോഴാണ് അടച്ചു പൂട്ടലിന്‍റെ കാലത്താണെങ്കിലും പ്രതിപക്ഷം പൊട്ടിത്തെറിച്ചത്. സ്പ്രിംഗ്‌ളര്‍ അഴിമതി ആരോപണം പ്രതിപക്ഷം ഉയിച്ചപ്പോള്‍ ഇടതുമുണിയിലെ പ്രധാന ഘടകകക്ഷിക്കുപോലും അതില്‍ കഴമ്പുണ്ടെ് ബോധ്യമായി. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ തടി രക്ഷിക്കാന്‍ ശ്രമിച്ച ശിവശങ്കറിനെ മുഖ്യമന്ത്രി എത്ര ആവേശത്തോടെയാണ് ന്യായീകരിച്ചത്. ശിവശങ്കരനെ ഐ.ടി. സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞത് മുഖ്യമന്ത്രി കേട്ടഭാവം പോലും കാണിച്ചില്ല. അതേ ഐ.ടി.സെക്രട്ടറി ശിവശങ്കരനെ ഐ.ടി.സെക്രട്ടറി സ്ഥാനത്തു നിന്നും, സ്‌പെഷ്യല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായതിന്റെ കാരണം എല്ലാവര്‍ക്കും ഇപ്പോഴറിയാം. സ്വര്‍ണക്കള്ളക്കടത്തു കേസിലും, ബെവ്‌കോ ആപ്പിന്റെ നിര്‍മ്മാണത്തിലും, ഇലക്ട്രിക് ബസിന്റെ കസള്‍ട്ടന്‍സി അഴിമതി ആരോപണത്തിലും എല്ലാത്തിലും കേന്ദ്രബിന്ദു സാക്ഷാല്‍ ശിവശങ്കരനായിരുന്നു. ശിവശങ്കരന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനും, പ്രതിപുരുഷനുമാണ്. ഈ അഴിമതിയുടെയെല്ലാം പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെ കാര്യം ഇനി ആര്‍ക്കും തര്‍ക്കിക്കാനാവില്ലല്ലോ. അഴിമതിയുടെ ഗുണഭോക്താവ് ആരാണെ് ഒരന്വേഷണത്തിലൂടെ മാത്രമേ ബോധ്യമാവൂ. എാല്‍ ആരോപണങ്ങളുടെ ശരശയ്യയിലാണ് മുഖ്യമന്ത്രിയും, അദ്ദേഹത്തിന്റെ ഓഫീസും.

സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ ദേശീയവിരുദ്ധവും, രാജ്യദ്രോഹകുറ്റവുമുണ്ടെ നിഗമനത്തിലാണ് എന്‍ഐഎ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി യുടെ സ്‌പെഷ്യല്‍ സെക്രട്ടറിയുടെ പങ്കാണ് ഈ കേസിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റത്തിന് ഒരു മുഖ്യമന്ത്രിയുടെ അധികാരത്തെ പ്രയോജനപ്പെടുത്തിയ ഈ കേസിലൂടെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. അന്വേഷണം നടക്കട്ടെ, ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും എന്നൊക്കെ  മാധ്യമങ്ങളോടു പറയുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുര്‍വിനിയോഗം ചെയ്ത പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നില്ല. സ്വന്തം പ്രൈവറ്റ് സെക്രട്ടറി യശ്പാല്‍ കപൂറിന്റെ നടപടിയുടെ പേരിലാണ് പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കേസില്‍ അലഹബാദ് ഹൈക്കോടതി അവരുടെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കുന്ന വിധി പ്രസ്താവിച്ചത്. രാജന്‍ കേസില്‍ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന് ഹൈക്കോടതി വിധിയെ തുടർന്ന് രാജിവയ്‌ക്കേണ്ടി വന്നത് റീജിയണല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി രാജനെ അദ്ദേഹം വെടിവച്ചു കൊന്നതുകൊണ്ടല്ല. ഈ രണ്ടു കേസിലും ധാര്‍മ്മിക ഉത്തരവാദിത്വത്തിന്റെ പേരിലാണ് കോടതി വിധി ഉണ്ടായതെന്ന് പിണറായി വിജയന്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായ അഴിമതികളുടെയും, രാജ്യദ്രോഹക്കുറ്റത്തിന്റെയും ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നടത്തുകയാണ് വേണ്ടത്. അതിനുപകരം ഇതെല്ലാം തുറന്നുകാണിക്കുന്ന പ്രതിപക്ഷത്തെയും, മാധ്യമങ്ങളെയും കടന്നാക്രമിക്കുകയല്ല ചെയ്യേണ്ടത്.

പിണറായി വിജയന്‍റെ നേതൃത്വത്തില്‍ യു.ഡി.എഫ്. ഭരണകാലത്ത് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങള്‍ ജനങ്ങള്‍ മറക്കാറായിട്ടില്ല. എന്തിന്റെ പേരിലാണ് ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് പിണറായിയും മാര്‍ക്‌സിസ്റ്റു പാർട്ടിയും ആവശ്യപ്പെട്ടത്. ഒരു തട്ടിപ്പുകേസിലെ പ്രതിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ജീവനക്കാര്‍ സഹായിച്ചു എന്നതിന്റെ പേരിലാണ് മുഖ്യമന്ത്രിയുടെ ചോരയ്ക്കു വേണ്ടി ദാഹിച്ചത്. തട്ടിപ്പുകേസിലെ പ്രതിക്ക് സര്‍ക്കാരില്‍ നിന്നും ഒരു സഹായവും ലഭിച്ചില്ല. സര്‍ക്കാരിന്‍റെ ഖജനാവിനും ഒരു നഷ്ടവും വന്നില്ല. അതുമായി ഒരു താരതമ്യവുമില്ലാത്ത ഗുരുതരമായ ആരോപണങ്ങളുടെ മുള്‍മുനയില്‍ കിട പിടയുകയാണ് ഇപ്പോള്‍ പിണറായി. എന്നിട്ടും  ഉന്നതമായ ജനാധിപത്യ മര്യാദ പ്രകടിപ്പിച്ച മുഖ്യമന്ത്രി അദ്ദേഹത്തിനും തന്‍റെ ഓഫീസിനും എതിരെ പ്രതിപക്ഷം ഉയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണ് ചെയ്തത്.

പ്രതിപക്ഷത്തോടെപോലെ മാധ്യമങ്ങളോടും മുഖ്യമന്ത്രി അസഹിഷ്ണുത പ്രകടി പ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വാനോളം ഉയർന്നുവെന്നും, എല്‍.ഡി.എഫിന് തുടര്‍ഭരണം കിട്ടുമെന്നും  ഒരു പ്രമുഖ ചാനല്‍ പ്രവചിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് എന്തു സന്തോഷമായിരുന്നു. മുഖ്യമന്ത്രിയെ പുകഴ്ത്തുമ്പോള്‍ മാധ്യമങ്ങളോട് ഇഷ്ടവും, വിമര്‍ശിക്കുമ്പോള്‍ ഇഷ്ടക്കേടും തോന്നുന്നതും ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

കൊറോണയ്ക്ക് പ്രതിവിധി കണ്ടുപിടിക്കാന്‍ ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞന്മാര്‍ ഗവേഷണപരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ കൊറോണയെ പരിച യാക്കുകയാണ്. രോഗം വിറ്റു കാശുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് കൊറോണയെ രാഷ്ട്രീയകവചമാക്കാന്‍ മനസ്സാക്ഷിക്കുത്തുണ്ടാവില്ലല്ലോ?