ദുബായ് : ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രവാസി വ്യവസായിയുമായ എം.എ.യൂസഫലി പ്രധാനമന്ത്രിയുടെ കോവിഡ് 19 പ്രതിരോധ ഫണ്ടിലേയ്ക്ക് 25 കോടി രൂപ സംഭാവന ചെയ്തു. യൂസഫലി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. നേരത്തെ, കേരള സര്‍ക്കാരിന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ സംഭാവന നല്‍കിയിരുന്നു.