സഞ്ചി നിറയെ പച്ചക്കറിയും സഞ്ചിയിലൊതുങ്ങാത്ത സ്നേഹവും; കൊവിഡ് കാലത്ത് 2500 കുടുംബങ്ങളിലേക്ക് സ്നേഹ സഞ്ചിയുമായി കെ.എസ്.യു

Jaihind News Bureau
Saturday, April 18, 2020

അടൂർ നിയോജക മണ്ഡലത്തിലെ 2500 വീടുകളിലേക്ക് പച്ചക്കറി കിറ്റുകൾ എത്തിക്കുന്ന ‘സ്നേഹസഞ്ചി’ പദ്ധതിയുമായി കെ.എസ്.യു. അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കുന്ന ‘ഭായി ഓർ ബഹനോം’ പദ്ധതി, തെരുവിൽ അലയുന്നവർക്കും, സാധുക്കൾക്കുമായുള്ള ഡിന്നർ റെഡി ഭക്ഷണ വിതരണ പദ്ധതി എന്നിവയ്ക്കു ശേഷമാണ് ലോക്ഡൗൺ കാലത്ത് 2500 കുടുംബങ്ങളിലേക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്ന സ്നേഹ സഞ്ചി പദ്ധതിയുമായി കെ. എസ് .യു അടൂർ നിയോജക മണ്ഡലം കമ്മിറ്റി എത്തുന്നത്. എന്‍ എസ് യു ഐ നാഷണൽ സെക്രട്ടറി രാഹുൽ മാംങ്കൂട്ടത്തിൽ , കെ എസ് യു വൈസ് പ്രസിഡന്‍റ് റിനോ പി രാജൻ , കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്‍റ് ഫെന്നി നൈനാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം .