ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിച്ചില്ല, പ്രമേഹരോഗിയെന്ന വാദം തെറ്റ്; ആരോഗ്യമന്ത്രിക്കെതിരെ കൊവിഡ് ബാധിച്ച് മരിച്ച ജോഷിയുടെ കുടുംബം

Jaihind News Bureau
Friday, May 29, 2020

ആരോഗ്യ മന്ത്രിക്കെതിരെ വിമര്‍ശനവുമായി കൊവിഡ് ബാധിച്ച് മരിച്ച  പത്തനംതിട്ട സ്വദേശി ജോഷിയുടെ കുടുംബം. പ്രമേഹരോഗിയെന്ന മന്ത്രി കെ.കെ ശൈലജയുടെ വാദം തെറ്റെന്നെന്ന് ജോഷിയുടെ മകള്‍ പറഞ്ഞു. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിച്ചില്ല. സ്രവ പരിശോധന വൈകിയെന്നും കുടുംബം ആരോപിച്ചു.

മൃതദേഹം വീട്ടിലെത്തിക്കുവാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടെന്നും പ്രതിപക്ഷ നേതാവിന്‍റെ  ഇടപെടലിനെ തുടര്‍ന്നാണ് മൃതദേഹം വീട്ടിൽ എത്തിക്കാന്‍ അധികൃതർ തയ്യാറായതെന്നും കുടുംബം പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ജോഷിയുടെ അന്ത്യം.