കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ 1,41,986 കേസുകള്‍, 285 മരണം

Jaihind Webdesk
Saturday, January 8, 2022

ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 1,41,986 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21.3 ശതമാനത്തിന്‍റെ വര്‍ധനയാണിത്. ഒറ്റ ദിവസത്തിനിടെ 285 മരണവും റിപ്പോർട്ട് ചെയ്തു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.28 ശതമാനം ആയി ഉയർന്നു. നിലവിൽ 4,72,169 പേരാണു ചികിത്സയിലുള്ളത്. 40,895 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,44,12,740 ആയി. 4,83,178 പേർക്കാണ് കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്.

ഒമിക്രോൺ വ്യാപനത്തിലും വർധനയുണ്ട്. രാജ്യത്താകെ ഇതുവരെ 3,071 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെമാത്രം 64 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.