മണ്ഡലത്തിലേക്കു പോകാന്‍ യാത്രാനുമതി നിഷേധിച്ച ഡിജിപി യുടെ നടപടി വിവേചനപരം: കെ സി ജോസഫ് എം എൽ എ

Jaihind News Bureau
Wednesday, April 29, 2020

ക്വാറന്‍റൈന്‍ നിയന്ത്രണങ്ങൾ കഴിഞ്ഞ സാഹചര്യത്തിൽ കോട്ടയത്തു നിന്നും സ്വന്തം നിയോജകമണ്ഡലമായ ഇരിക്കൂറിലേക്ക് പോകാൻ യാത്രാനുമതി നിഷേധിച്ച ഡി ജി പി യുടെ നടപടി വിവേചനപരവും നിയമസഭാ അംഗത്തിന്‍റെ അവകാശത്തിൻ മേലുള്ള ലംഘനവുമാണെന്ന് കെ സി ജോസഫ് എം എൽ എ.

റെഡ് സോണിലേക്ക് പോകാൻ ഗവൺമെന്‍റിന്‍റെ നിയന്ത്രണങ്ങൾ പ്രകാരം അനുമതി നൽകാൻ കഴിയില്ലെന്നാണ് ഡി ജി പി പറയുന്നത്. അങ്ങനെയെങ്കിൽ റെഡ് സോണായ കണ്ണൂരിൽ നിന്നും ഓറഞ്ച് സോണായ തിരുവനന്തപുരത്തേക്ക് മന്ത്രിമാർ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നത് ഏത് നിയമ പ്രകാരമാണെന്ന് ഡി ജി പി വ്യക്തമാക്കണം. കോവിഡിന്‍റെ പേരിൽ പലയിടത്തും അനാവശ്യ നിയന്ത്രണങ്ങളാണ് പാെലീസ് അടിച്ചേൽപ്പിക്കുന്നതെന്നും കെ സി ജോസഫ് എം.എൽ.എ കുറ്റപ്പെടുത്തി.