ദുബായ് : ദുബായ് ഇന്‍കാസ് വളണ്ടീയര്‍ ടീം, കോവിഡിനെ തുടര്‍ന്ന് ദുരിതത്തിലായവരെ സഹായിക്കാന്‍, സോനാപൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിരാലംബരായ തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ ബാഷ് മുഹമ്മദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസത്തിലേറെയെയായി നൂറിലേറെ വരുന്ന സന്നദ്ധ സേവകര്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി നഷ്ടപെട്ടവര്‍, ശമ്പളമില്ലാതെ പ്രയാസം അനുഭവിക്കുന്ന അര്‍ഹരായ ആളുകള്‍, ഭക്ഷണ സാമഗ്രികള്‍, ഭക്ഷണ കിറ്റുകള്‍, അവശ്യ മരുന്നുകള്‍ , വിസ സംബന്ധമായ നിയമ സഹായം എന്നിവയും ചെയ്തു വരുന്നു. ദുബായ് ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബി. എ നാസറിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണിത്. കൂടാതെ, കൊവിഡ് ബാധിതരായവര്‍ക്ക് ക്വാറന്റൈന്, ആംബുലന്‍സ് സഹായം , ആശുപത്രിയിലേക്ക് മാറ്റല്‍ , ചികിത്സാ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍, ഐസൊലേഷിനിലുള്ള രോഗികള്‍ക്കാവശ്യമായ മറ്റു സഹായങ്ങള്‍ , നാട്ടിലേക്കു മടങ്ങുന്നവര്ക് എംബസി മുഖാന്തിരം പേര് രജിസ്റ്റര്‍ ചെയ്യല്‍, മറ്റു ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവുയം ഇന്‍കാസ് വളണ്ടിയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നതായി അഡ്വ ഹാഷിക് തൈക്കണ്ടി പറഞ്ഞു.
എന്‍.പി.രാമചന്ദ്രന് , സി.എ.ബിജു, സുജിത്ത് മുഹമ്മദ് , ബി.പവിത്രന് , മൊയ്തിന് കുറ്റ്യാടി, ഷൈജു അമ്മാനപ്പാറ, നജീബ് കടലായി , ഹൈദര്‍ തട്ടത്താഴത് , ഷൈജു ഡാനിയല്‍ , അജിത് കുമാര്‍ കണ്ണൂര്‍ , ഷിജു പാറയില്‍, ബാഫഖി ഹുസൈന് , രാജി എസ് നായര്‍ , വി ബിബിന്‍ ജേക്കബ്, അഡ്വ:ഫിറോസ്, നൗഷാദ് കന്യപ്പാടി , ഖുറേഷി ആലപ്പുഴ ,ഹഫീര്‍ പാനൂര്‍, നിജാസ് എറണാകുളം, ആഷിക്ക്, ഹുസൈന് തിരൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.