രാജ്യത്ത് 91,702 പേര്‍ക്കുകൂടി കൊവിഡ് ; 3403 മരണം

Jaihind Webdesk
Friday, June 11, 2021

തിരുവനന്തപുരം :  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 3403 പേര്‍ മരണത്തിന് കീഴടങ്ങി. 1,34,580 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,77,90,073 ആയി. രാജ്യത്ത് ഇതുവരെ 2,92,74,823 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 3,63,079-ല്‍ എത്തി. 11,21,671 സജീവകേസുകളാണ് നിലവിലുള്ളത്. അതേസമയം ഇതുവരെ 24,60,85,649 പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.