കൊവിഡ് : പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് ; മരണം വീണ്ടും 4000 കടന്നു

Jaihind Webdesk
Friday, May 21, 2021

 

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്. മരണസംഖ്യ വീണ്ടും 4000 കടന്നു.  24 മണിക്കൂറിനിടെ 2,59,591 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,60,31,991 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,209 പേർ രോഗം ബാധിച്ച് മരിത്തു. ഇതോടെ മരണസംഖ്യ 2,91,331 ആയി.

3,57,295 പേര്‍ രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളവര്‍ 30,27,925 പേരാണ്. രാജ്യത്ത് ഇതുവരെ 2,27,12,735 പേര്‍ രോഗമുക്തരായി. 19,18,79,503 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ 29,911 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 738 പേര്‍ മരിച്ചു. 47,371 പേര്‍ക്കാണ് രോഗ മുക്തി. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 28,869 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 52,257 പേര്‍ക്കാണ് രോഗ മുക്തി. 548 പേര്‍ മരിച്ചു.