കുതിച്ചുയർന്ന് കൊവിഡ് ; രാജ്യത്ത് 3, 62,727 പേര്‍ക്ക് രോഗം, 4120  മരണം

Thursday, May 13, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. രോഗം ബാധിച്ച് ഇന്നലെ 4120  പേര്‍ മരിച്ചു. ഇന്നലെ 3, 62,727 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ  46,781 പുതിയ കേസുകളും, 816 മരണവും റിപ്പോർട്ട് ചെയ്തു. കർണാടക 39,998, തമിഴ്നാട് 30,355 എന്നിങ്ങനെയാണ് പ്രതിദിന വർധന. മഹാരാഷ്ട്രയിൽ ലോക്ഡൗൺ മേയ് 31 വരെ നീട്ടിയേക്കുമെന്ന് മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. വാക്‌സിൻ ക്ഷാമം മൂലം ഡൽഹിക്ക് പുറമെ മഹാരാഷ്ട്രയിലും 18 മുതൽ 45 വയസ്സ് പ്രായമുള്ളവരുടെ വാക്‌സിനേഷൻ താത്കാലികമായി നിർത്തിവെച്ചു.