രാജ്യത്ത് 24 മണിക്കൂറിനിടെ 3.86 ലക്ഷം പേര്‍ക്ക് കൊവിഡ് ; 3780 മരണം

Jaihind Webdesk
Wednesday, May 5, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 3.86 ലക്ഷം പേര്‍ക്ക് കൊവിഡ്. 3780 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 3780 പേര്‍ മരിച്ചതോടെ ആകെ മരണം 2,26,188 ആയി ഉയര്‍ന്നു.  ചികിത്സയിലുള്ളവരുടെ എണ്ണം 34,87,229 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 24.8 ശതമാനത്തിലെത്തി.

ഓക്‌സിജന്‍ കിട്ടാതെ തമിഴ്‌നാട്ടിലും ഉത്തരാഖണ്ഡിലും 16 രോഗികള്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 11 പേരും ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ 5 പേരുമാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്കൂറോളം ഓക്‌സിജന്‍ ക്ഷാമമുണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. റൂര്‍ക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ അരമണിക്കൂറോളം ഓക്‌സിജന്‍ തടസ്സപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.