രാജ്യത്ത് 54,069 പേര്‍ക്കു കൂടി കൊവിഡ് ; 1,321 മരണം

Jaihind Webdesk
Thursday, June 24, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.  ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,00,82,778 ആയി. 24 മണിക്കൂറിനിടെ 1,321 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3,91,981 ആയി. 24 മണിക്കൂറിനിടെ 68,885 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 2,90,63,740ആയിട്ടുണ്ട്. നിലവില്‍ 6,27,057 സജീവ കേസുകളാണുള്ളത്.

രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറയുകയാണ്. 2.91 ശതമാനമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ 17 ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ തുടരുന്നത്.
കേരളത്തില്‍ ഇന്നലെ 12,787 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 10,066 പേര്‍ക്കും തമിഴ്‌നാട്ടില്‍ 6596 പേര്‍ക്കുമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.