രാജ്യത്ത് 1.65 ലക്ഷം പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ആകെ രോഗബാധിതർ 2.78 കോടി

Jaihind Webdesk
Sunday, May 30, 2021

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,65,553 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർച്ചായ മൂന്നാം ദിവസമാണ് രണ്ടു ലക്ഷത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ ആകെ 2.78 കോടി പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

21,14,508 സജീവ രോഗികളാണുള്ളത്. ഒറ്റ ദിവസം 3460 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3,25,972 ആയി. 2,76,309 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തർ 2,54,54,320 ആയി.

മേയ് 29 വരെ 34,31,83,748 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 20,63,839 സാപിംളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആർ അറിയിച്ചു. തുടർച്ചയായ ആറാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ തുടരുകയാണ്.