രാജ്യത്ത് 24 മണിക്കൂറിനിടെ 38,079 പുതിയ കൊവിഡ് കേസുകള്‍ ; 560 മരണം

Jaihind Webdesk
Saturday, July 17, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 4,24,025 സജീവരോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 560 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് മുക്തിനിരക്ക് 97.31 ശതമാനമായി ഉയരുകയും ചെയ്തു.

രാജ്യത്ത് ഇതുവരെ 31,064,908 പേരിലാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 413,123 ആയി ഉയര്‍ന്നു. 30,227,792 പേരാണ് ഇതുവരെ കൊവിഡില്‍നിന്ന് മുക്തി നേടിയിട്ടുള്ളത്. ഇതുവരെ 399,695,879 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുള്ളതെന്നും ഇന്നലെ മാത്രം 4,212,557 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം ജൂലൈ പതിനാറുവരെ 44,20,21,954 സാമ്പിളുകള്‍ പരിശോധിച്ചതായും വെള്ളിയാഴ്ച മാത്രം 19,98,715 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.