രാജ്യത്ത് 24 മണിക്കൂറില്‍ 1.34 ലക്ഷം കൊവിഡ് രോഗികൾ ; 2,887 മരണം

Thursday, June 3, 2021

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,84,41,986 ആയി. ഒറ്റ ദിവസം 2,887 മരണം റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,37,989 ആയി.

17,13,413 സജീവ രോഗികളാണ് രാജ്യത്തുള്ളത്. ഇന്നലെ മാത്രം 2,11,499 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,63,90,584. തുടർച്ചയായി പത്താം ദിനമാണ് രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ തുടരുന്നത്.