രാജ്യത്ത് വീണ്ടും കൊവിഡ് ഉയരുന്നു : പ്രതിദിന കേസുകളിൽ 90% വർധന

Jaihind Webdesk
Monday, April 18, 2022

ന്യൂഡൽഹി : കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടതിൽനിന്ന് 90 ശതമാനത്തോളം അധികം കൊവിഡ് കേസുകളാണ് ഇന്ന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 2183 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 1,150 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരുന്നത്.

ദിവസേന റിപ്പോർട്ട് ചെയ്യുന്ന മരണത്തിലും വർധനവ് ഉണ്ട്. 214 പേരുടെ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതിൽ നേരത്തേ മരിച്ച, പിന്നീട് കൊവിഡ് മൂലമാണെന്ന് തെളിയിക്കപ്പെട്ട കേരളത്തിൽനിന്നുള്ള 62 പേരുടെ പേരും ഉൾപ്പെടുന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.31 ശതമാനത്തിൽനിന്ന് 0.83 ശതമാനമായി ഉയർന്നു. നിലവിൽ 11,542 പേർക്കാണ് രോഗമുള്ളത്. ഡൽഹിയിൽ ഇന്നല 517 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 1518 പേരാണ് ഇവിടെ രോഗം ബാധിച്ച് ചികിത്സയിൽ ഇരിക്കുന്നത്.