രാജ്യത്ത് 1.32 ലക്ഷം പേർക്ക് കൊവിഡ് ; രണ്ടാംതരംഗത്തില്‍ മരണത്തിന് കീഴടങ്ങിയത് 594 ഡോക്ടര്‍മാര്‍

Wednesday, June 2, 2021

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,788 പേർക്ക് കൊവിഡ്.  2,31,456 പേര്‍ രോഗമുക്തി നേടി. 3,207 പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ മരണം 3,35,102 ആയി. ചികില്‍സയിലുള്ളവരുടെ എണ്ണം 18 ലക്ഷത്തില്‍ താഴെയായി. പ്രതിദിന ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 6.57 ശതമാനമാണ്.

മരണനിരക്ക് 1.18 ശതമാനവും രോഗമുക്തി നിരക്ക് 92.48 ശതമാനവുമാണ്. കൊവിഡ് രണ്ടാംതരംഗത്തിനിടെ രാജ്യത്ത് 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഐ.എം.എ അറിയിച്ചു. കേരളത്തില്‍ അഞ്ചു ഡോക്ടര്‍മാരാണ് കൊവിഡിന് കീഴടങ്ങിയത്. 107 ഡോക്ടര്‍മാര്‍ മരിച്ച ഡല്‍ഹിയാണ് പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്.