‘മുഖ്യമന്ത്രി ഒന്നു പറയും, വാക്ക് വിശ്വസിച്ച് പോകുമ്പോള്‍ പൊലീസ് പിഴയിടും’ ; ദുരവസ്ഥ പങ്കുവെച്ച് യുവാവ്

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്ക് വിശ്വസിച്ച് വാഹനവുമായി പോയ യുവാവിന് പിഴയിട്ട് പൊലീസ്. നിർമാണ മേഖലയ്ക്ക് ആവശ്യമായ ചെങ്കല്ല് കൊണ്ടുപോകുന്ന വണ്ടികൾ പിടിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മഞ്ചേരി സ്വദേസി റിയാസില്‍ നിന്നാണ് പതിനായിരം രൂപ വരെ പൊലീസ് പിഴയീടാക്കിയത്. കൊവിഡ് കാലത്ത് കിട്ടിയ പിഴ രസീതെല്ലാം മാലയാക്കി കഴുത്തിലിട്ട് റിയാസ് പ്രതിഷേധിക്കുന്ന വിഡിയോ നേരത്തെ വൈറലായിരുന്നു.

‘മുഖ്യമന്ത്രി ഒന്നു പറയും. അത് വിശ്വസിച്ച് ചെങ്കല്ലുമായി പോയി ഉദ്യോഗസ്ഥർ പിടികൂടി വൻപിഴ അടിച്ചുതരും. ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കുന്നില്ല. ജനാധിപത്യമോ രാജഭരണമോ. സൗദിയിൽ ടാക്സി ഓടിച്ച് ജീവിച്ചിരുന്നു. അവിടെ ഇത്ര ബുദ്ധിമുട്ടുണ്ടായിട്ടില്ല. ചെങ്കല്ല് കൊണ്ടുപോകുന്ന വണ്ടികൾ പിടിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. അത് വിശ്വസിച്ചാണ് പുറത്തിറങ്ങിയത്. പക്ഷേ ജിയോളജി, റവന്യൂ, പൊലീസ് എന്നിങ്ങനെ ഉദ്യോഗസ്ഥർ പിടികൂടി പിഴ അടിച്ചുതരികയാണ്. കൊവിഡ് കാലത്ത് മാത്രം കിട്ടിയ പിഴയുടെ രസീതുകളാണ് മാലയാക്കി കഴുത്തിലിട്ട് പ്രതിഷേധിച്ചത്. ജനം അറിയണം’. റിയാസ് പറയുന്നു.

Comments (0)
Add Comment