കമ്മ്യൂണിറ്റി കിച്ചണുകളില്‍ വിഷം കലര്‍ത്തുമെന്ന് പ്രചരിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Jaihind News Bureau
Tuesday, March 31, 2020

തൃശൂര്‍:  കമ്മ്യൂണിറ്റി കിച്ചണുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷം കലര്‍ത്തുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചാമക്കാല കോലോത്തും പറമ്പില്‍ അബ്ദുറഹ്മാന്‍ കുട്ടിയാണ് അറസ്റ്റിലായത്.

കോൺഗ്രസ്,  മുസ്​ലിം ലീഗ്, ബി.ജെ.പി തുടങ്ങിയ രാഷ്​ട്രീയ പാർട്ടികളെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് അടുപ്പിക്കരുതെന്നും അവർ വിഷം കലർത്തുമെന്നും ഇയാള്‍  പ്രചരിപ്പിച്ചിരുന്നു. കോൺഗ്രസ്, മുസ്​ലിം ലീഗ്, ബി.ജെ.പി, മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ പരാതിയിലാണ് നടപടി.