തൃശൂര്‍: കമ്മ്യൂണിറ്റി കിച്ചണുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷം കലര്‍ത്തുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. ചാമക്കാല കോലോത്തും പറമ്പില്‍ അബ്ദുറഹ്മാന് കുട്ടിയാണ് അറസ്റ്റിലായത്.
കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് അടുപ്പിക്കരുതെന്നും അവർ വിഷം കലർത്തുമെന്നും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി, മണ്ഡലം കമ്മിറ്റികള്‍ നല്കിയ പരാതിയിലാണ് നടപടി.