സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് : കോഴിക്കോട് 4 പേർക്ക് വൈറസ് വകഭേദം സ്ഥിരീകരിച്ചു

Jaihind Webdesk
Tuesday, June 29, 2021

കോഴിക്കോട് : മുക്കം മണാശ്ശേരിയിൽ മൂന്നുപേർക്കും തോട്ടത്തിൻകടവിൽ ഒരാൾക്കുമാണ് ഇന്ന് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്. മെയ് 20ന് പരിശോധിച്ചവരിലാണ് കൊവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ പാലക്കാട്ടും പത്തനംതിട്ടയിലും ഡെൽറ്റ പ്ലസ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് പത്തനംതിട്ട കടപ്ര പഞ്ചായത്ത്, പാലക്കാട് കണ്ണാടി, പറളി, പിരായിരി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിയന്ത്രണം ശക്തമാക്കിയിരുന്നു.

പാലക്കാട്ട് ഡെൽറ്റ വകഭേദം കണ്ടെത്തിയ പറളി, പിരായിരി പഞ്ചായത്തുകളിലെ രണ്ടു സ്ത്രീകൾക്ക് രോഗം പകർന്നത് കണ്ണാടി സ്വദേശിയിൽനിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ടയിൽ നാലുവയസുകാരനിലായിരുന്നു വകഭേദം കണ്ടെത്തിയത്.