കൊവിഡ് പ്രതിരോധം : ജനകീയ ക്യാമ്പയിനുമായി കോണ്‍ഗ്രസ്‌ ; ജനങ്ങളുമായി നേരിട്ട് സംവദിക്കും

Jaihind Webdesk
Thursday, June 17, 2021

ന്യൂഡല്‍ഹി : കൊവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യവ്യാപകമായി ജനസമ്പർക്ക ക്യാമ്പയിൻ സംഘടിപ്പിക്കാൻ കോൺഗ്രസ്‌. പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെയും, എഐസിസി കൊവിഡ് ടാസ്ക് ഫോഴ്‌സിന്റെയും നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുക.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ-സന്നദ്ധ പ്രവർത്തകർക്ക് പിന്തുണ നൽകാനും, കൊവിഡ് ദുരിതത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് സഹായഹസ്തം നൽകാനും ആണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ഇതോടൊപ്പം  കൊവിഡ് കണക്കുകൾ മൂടിവെക്കുന്നതിനെ സംബന്ധിച്ച് രാജ്യവ്യാപകമായി വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ കൊവിഡ് രോഗം ബാധിച്ച രോഗികളുടെയും, മരണപ്പെട്ടവരുടെയും യഥാർത്ഥ കണക്കുകൾ ശേഖരിക്കാനും  ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട കൊവിഡ് കണ്‍ട്രോള്‍ റൂമുകളുടെ മേൽനോട്ടത്തിൽ ഓരോ ഡിസിസികളും ബ്ലോക്ക്‌ തലത്തിലും, വാർഡ് തലത്തിലും കോർഡിനേറ്റർമാരെ നിയമിച്ചു ഈ ക്യാമ്പയിൻ താഴെത്തട്ടിൽ വരെ എത്തിക്കാൻ പിസിസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബ്ലോക്ക്‌/ടൗൺ അധ്യക്ഷന്മാർ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന 10 പേരെ “കൊവിഡ് പോരാളികളായി’ (Covid Warriors) നിയമിച്ച് വീടുകൾ സന്ദർശിച്ചു വിവരശേഖരണം നടത്തും. എംഎൽഎമാർ, എംപിമാർ, മുൻ എംഎൽഎമാർ, മുൻ എംപിമാർ എന്നിവർ വീഡിയോ കോൺഫറൻസ് വഴിയും നേരിട്ടും ഇവരുമായി സംവദിക്കും. രാജ്യത്തെ 736 ജില്ലകളും, ഏഴായിരത്തിലധികം വരുന്ന ബ്ലോക്കുകളും ഉൾകൊള്ളിച്ചു വലിയൊരു ജനസമ്പർക്ക ക്യാമ്പയിനാണ് ഇതിലൂടെ നടപ്പാക്കപ്പെടുന്നത്.

ഓരോ കൊവിഡ് പോരാളിയും ചുരുങ്ങിയത് ഓരോ ദിവസവും 10 മുതൽ 15 ഭവനങ്ങൾ സന്ദർശിച്ചു വിവരശേഖരണം നടത്തും. 30 ദിവസം നീണ്ടു നിൽക്കുന്ന ഈ ക്യാമ്പയിനിലൂടെ ഓരോ കൊവിഡ് പോരാളിയും 200 ഓളം വീടുകൾ സന്ദർശിക്കാൻ ഇത് സഹായിക്കും. ഓരോ കുടുംബത്തിലും എത്ര പേർക്ക് കൊവിഡ് ബാധിച്ചു, എത്ര പേർ മരണപ്പെട്ടു, കൊവിഡ് മൂലം ജോലി നഷ്ടമായവർ, ഓരോരുത്തരും നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയ വിവരങ്ങൾ ചോദ്യാവലി തയ്യാറാക്കി ശേഖരിക്കും. ഇതോടൊപ്പം പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റികളുമായി ബന്ധപ്പെട്ട് വിഷമമനുഭവിക്കുന്നവർക്ക് സർക്കാർ അംഗീകൃത മരുന്നുകളും, മാസ്കുകളും ദൈനം ദിനജീവിതം ദുരിതത്തിലായ കുടുംബങ്ങൾക്ക് ഭക്ഷണവും, റേഷനും എത്തിച്ചു നൽകാനും നടപടികൾ സ്വീകരിക്കും. കൊവിഡ് ബാധിച്ചു മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് കോൺഗ്രസ്‌ അധ്യക്ഷയുടെയും, പിസിസി അധ്യക്ഷന്മാരുടെയും കത്തുകളും കൈമാറും.

മുപ്പത് ദിവസത്തിനുള്ളിൽ 3 കോടിയോളം ഭവനങ്ങളിൽ നേരിട്ടെത്തി, 12 കോടിയോളം ആളുകളുമായി നേരിട്ട് സംവദിക്കുന്ന വലിയൊരു ജനകീയ ക്യാമ്പയിനിനാണ് കോൺഗ്രസ്‌ പാർട്ടി തുടക്കം കുറിക്കുന്നത്. ഈ ചരിത്രദൗത്യത്തിൽ പങ്കാളികളാകാനും, യുദ്ധകാലാടിസ്ഥാനത്തിൽ ഈ ജനകീയ ക്യാമ്പയിൻ പൂർത്തീകരിക്കാൻ മുഴുവൻ സമയവും വിനിയോഗിക്കാനും പാർട്ടി ഭാരവാഹികളോടും, പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു.- കെ.സി വേണുഗോപാല്‍ കുറിപ്പില്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെയും, എ ഐ സി സി കോവിഡ് ടാസ്ക് ഫോഴ്‌സിന്റെയും നേതൃത്വത്തിൽ നടക്കുന്ന കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തുടർച്ചയായി രാജ്യവ്യാപകമായി ഒരുമാസം നീണ്ടു നിൽക്കുന്ന ജനസമ്പർക്ക ക്യാമ്പയിൻ സംഘടിപ്പിക്കാൻ കോൺഗ്രസ്‌ പാർട്ടി തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ-സന്നദ്ധ പ്രവർത്തകർക്ക് പിന്തുണ നൽകാനും, കോവിഡ് ദുരിതത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് സഹായഹസ്തം നൽകാനും ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നു. ഇതോടൊപ്പം തന്നെ കോവിഡ് കണക്കുകൾ മൂടിവെക്കുന്നതിനെ സംബന്ധിച്ചു രാജ്യവ്യാപകമായി വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ കോവിഡ് രോഗം ബാധിച്ച രോഗികളുടെയും, മരണപ്പെട്ടവരുടെയും യഥാർത്ഥ കണക്കുകൾ ശേഖരിക്കാനും ഇത്തരമൊരു രാജ്യവ്യാപക ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട കോവിഡ് കണ്ട്രോൾ റൂമുകളുടെ മേൽനോട്ടത്തിൽ ഓരോ ഡി സി സികളും ബ്ലോക്ക്‌ തലത്തിലും, വാർഡ് തലത്തിലും കോർഡിനേറ്റർമാരെ നിയമിച്ചു ഈ ക്യാമ്പയിൻ താഴെത്തട്ടിൽ വരെ എത്തിക്കാൻ പി സി സികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബ്ലോക്ക്‌/ടൗൺ അധ്യക്ഷന്മാർ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന 10 പേരെ “കോവിഡ് പോരാളികളായി’ (Covid Warriors) നിയമിച്ച് വീടുകൾ സന്ദർശിച്ചു വിവരശേഖരണം നടത്തും. എം എൽ എമാർ, എംപിമാർ, മുൻ എം എൽ എ മാർ, മുൻ എംപിമാർ എന്നിവർ വീഡിയോ കോൺഫറൻസ് വഴിയും നേരിട്ടും ഇവരുമായി സംവദിക്കും. രാജ്യത്തെ 736 ജില്ലകളും, ഏഴായിരത്തിലധികം വരുന്ന ബ്ലോക്കുകളും ഉൾകൊള്ളിച്ചു വലിയൊരു ജനസംമ്പർക്ക ക്യാമ്പയിനാണ് ഇതിലൂടെ നടപ്പാക്കപ്പെടുന്നത്.
ഓരോ കോവിഡ് പോരാളിയും ചുരുങ്ങിയത് ഓരോ ദിവസവും 10 മുതൽ 15 ഭവനങ്ങൾ സന്ദർശിച്ചു വിവരശേഖരണം നടത്തും. 30 ദിവസം നീണ്ടു നിൽക്കുന്ന ഈ ക്യാമ്പയിനിലൂടെ ഓരോ കോവിഡ് പോരാളിയും 200 ഓളം വീടുകൾ സന്ദർശിക്കാൻ ഇത് സഹായിക്കും. ഓരോ കുടുംബത്തിലും എത്ര പേർക്ക് കോവിഡ് ബാധിച്ചു, എത്ര പേർ മരണപ്പെട്ടു, കോവിഡ് മൂലം ജോലി നഷ്ടമായവർ, ഓരോരുത്തരും നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയ വിവരങ്ങൾ ചോദ്യാവലി തയ്യാറാക്കി ശേഖരിക്കും. ഇതോടൊപ്പം പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റികളുമായി ബന്ധപ്പെട്ട് വിഷമമനുഭവിക്കുന്നവർക്ക് സർക്കാർ അംഗീകൃത മരുന്നുകളും, മാസ്കുകളും ദൈനം ദിനജീവിതം ദുരിതത്തിലായ കുടുംബങ്ങൾക്ക് ഭക്ഷണവും, റേഷനും എത്തിച്ചു നൽകാനും നടപടികൾ സ്വീകരിക്കും. കോവിഡ് ബാധിച്ചു മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് കോൺഗ്രസ്‌ അധ്യക്ഷയുടെയും, പി സി സി അധ്യക്ഷന്മാരുടെയും കത്തുകളും കൈമാറും.
മുപ്പത് ദിവസത്തിനുള്ളിൽ 3 കോടിയോളം ഭവനങ്ങളിൽ നേരിട്ടെത്തി, 12 കോടിയോളം ആളുകളുമായി നേരിട്ട് സംവദിക്കുന്ന വലിയൊരു ജനകീയ ക്യാമ്പയിനിനാണ് കോൺഗ്രസ്‌ പാർട്ടി തുടക്കം കുറിക്കുന്നത്. ഈ ചരിത്ര ദൗത്യത്തിൽ പങ്കാളികളാകാനും, യുദ്ധകാലാടിസ്ഥാനത്തിൽ ഈ ജനകീയ ക്യാമ്പയിൻ പൂർത്തീകരിക്കാൻ മുഴുവൻ സമയവും വിനിയോഗിക്കാനും പാർട്ടി ഭാരവാഹികളോടും, പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു.

 

https://www.facebook.com/kcvenugopalaicc/photos/pcb.3922281847894314/3922281651227667/