കൊവിഡ്: സൗദി അറേബ്യയില്‍ നാല് വിദേശികള്‍ കൂടി മരിച്ചു; ആകെ മരണം 83 ആയി

Jaihind News Bureau
Thursday, April 16, 2020

 

റിയാദ് : കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍  നാല് വിദേശികള്‍  കൂടി മരിക്കുകയും  518 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.  ഇതോടെ മരിച്ചവരുടെ എണ്ണം  83 ആയും രോഗം ബാധിച്ചവരുടെ എണ്ണം 6,380 ആയും ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മക്കയിലും മദീനയിലും ജിദ്ദയിലുമാണ് വിദേശികള്‍ മരിച്ചത്.  കൊവിഡ് രോഗ ബാധിതരായി 5,307  പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 990 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.