കൊവിഡ് : രാജ്യത്ത് മരണം 273 ആയി; ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇന്നുണ്ടായേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഇന്ന് ഉണ്ടായേക്കും. രണ്ട് ആഴ്ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടാൻ തത്വത്തിൽ ധാരണയായി. എന്നാൽ എന്തെല്ലാം ഇളവുകൾ നൽകണം എന്ന കാര്യത്തിൽ തീരുമാനം ആകുന്നതേയുള്ളൂ. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

രാജ്യത്ത് ഇതുവരെ 1,79,374 സാമ്പിളുകളാണ് കോവിഡ് രോഗ നിർണയത്തിനായി പരിശോധനകൾക്ക് വിധേയമാക്കിയത്. കൊവിഡ് രോഗികളുടെ ആകെ എണ്ണം എണ്ണായിരത്തോട് അടുത്തു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 273 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 1,800 പിന്നിട്ടു. കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ തെലങ്കാനയിൽ ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി.

Comments (0)
Add Comment