രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18,000 പിന്നിട്ടു; മരണ സംഖ്യ 590 ആയി

Jaihind News Bureau
Tuesday, April 21, 2020

ന്യൂഡല്‍ഹി:  രാജ്യത്തെ കൊവിഡ് ബാധിതരുടെ  എണ്ണം പതിനെട്ടായിരം പിന്നിട്ടു.  കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം 18601 കൊവിഡ് രോഗികളാണ് രാജ്യത്ത്‌ ഉള്ളത്. രാജ്യത്തെ കൊവിഡ് മരണ സംഖ്യ 590 ആയി ഉയർന്നു. 24 മണിക്കൂറിനിടയിൽ 47 പുതിയ കൊവിഡ് മരണങ്ങളും 1336 പുതിയ കൊവിഡ് കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാഷ്ട്രപതി ഭവനിൽ ഒരാൾക്ക് കോവിഡ് സ്ഥിധികരിച്ചു. ഡൽഹിയിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 2081 ആയി.

1939 കൊവിഡ് രോഗികളാണ് ഗുജറാത്തിൽ ഉള്ളത്‌. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം പിന്നിട്ടു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ കേന്ദ്ര നിയമം രൂപീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്ന് വൈറ്റ് അലർട്ട് പ്രഖ്യാപിച്ചു. നാളെ കരിദിനം ആചരിക്കാനും ഐ എം എ തീരുമാനിച്ചിട്ടുണ്ട്.