റിയാദ് : സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. സൗദിയിലെ ആദ്യ മരണമാണിത്. ഇതോടെ ഗള്‍ഫിലെ ആകെ മരണ സംഖ്യ ആറായി വര്‍ധിച്ചു. ബഹറിനില്‍ മൂന്ന് പേരും യുഎഇയിൽ രണ്ട് പേരും മരണപ്പെട്ടിരുന്നു. സൗദിയില്‍ ചൊവ്വാഴ്ച മാത്രം ( മാര്‍ച്ച് 24 ) 205 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഇതോടെ, ആകെ എണ്ണം 767 ആയി കൂടി. 51 വയസുള്ള അഫ്ഗാനിസ്ഥാന്‍ സ്വദേശിയാണ് മരിച്ചത്.