സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം ; മരിച്ചത് ബ്രോഡ്‌വേയിലെ വ്യാപാരി

Jaihind News Bureau
Sunday, July 5, 2020

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊച്ചി ബ്രോഡ്‌വേയിലെ വ്യാപാരിയായ തോപ്പുംപടി സ്വദേശി യൂസഫ്(66) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.

എറണാകുളം മാര്‍ക്കറ്റില്‍ നിന്ന് സമ്പര്‍ക്കം വഴിയാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നത്. ഇദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും മകനും മരുമകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂണ്‍ 28-ാം തീയതിയാണ് യൂസഫിനെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ ന്യൂമോണിയ സാരമായി ബാധിച്ചിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനത്തെയും കൊവിഡ് ന്യൂമോണിയ ബാധിച്ചിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു.