കടിഞ്ഞാണില്ലാതെ കൊവിഡ് കുതിപ്പ് ; പ്രതിദിന കണക്ക് 4 ലക്ഷത്തിനരികെ ; 3498 മരണം

Jaihind Webdesk
Friday, April 30, 2021

ന്യൂഡല്‍ഹി : ആശങ്കയുയർത്തി രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,87,62,976 ആയി. 3498 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,08,330 ആയി.

2,97,540 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,53,84,418 ആയി. നിലവില്‍ 31,70,228 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 15,22,45,179 പേരാണ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. ഓക്സിജന്‍ ക്ഷാമവും മഹാരാഷ്ട്ര, കേരളം, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ് പുതിയ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.