തുടർച്ചയായ നാലാം ദിനവും നാല് ലക്ഷം കടന്ന് കൊവിഡ് ; 24 മണിക്കൂറിനിടെ 4092 മരണം

Sunday, May 9, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കുറയാതെ കൊവിഡ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,03,738 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. 4,092 പേരാണ് ഒറ്റ ദിവസം മരണത്തിന് കീഴടങ്ങിയത്. തുടര്‍ച്ചയായി നാലാം ദിവസമാണ് പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളില്‍ തുടരുന്നത്. .

ഇരുപത്തിനാല് മണിക്കൂറിനിടെ 3,86,444 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 1,83,17,404 ആയി. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയി. 24 മണിക്കൂറിനിടെ 4092 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2,42,362 ആയി. 37,36,648 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. രാജ്യത്ത് 16,94,39,663 പേരാണ് ഇതു വരെ വാക്‌സിന്‍ സ്വീകരിച്ചത്.