ആദ്യ ഡോസ് വാക്സിൻ മരണം തടയുന്നതില്‍ 96.6 % ഫലപ്രദം, രണ്ടാം ഡോസ് 97.5% : ഐസിഎംആര്‍

Jaihind Webdesk
Thursday, September 9, 2021

ന്യൂഡൽഹി  : കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് മരണത്തെ തടയാന്‍ 96.6 ശതമാനവും രണ്ടാം ഡോസ് 97.5 ശതമാനവും ഫലപ്രദമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ഏപ്രിൽ മേയ് മാസത്തിലെ കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഉണ്ടായ മിക്ക മരണങ്ങളും വാക്സിൻ എടുക്കാത്തത് കൊണ്ടാണ്. 2021 ഏപ്രിൽ 18നും ഓഗസ്റ്റ് 15നും ഇടയിലുള്ള വിവരങ്ങൾ വിശകലനം ചെയ്തു കൊണ്ട് ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. കൊവിഡ് മരണങ്ങൾ കുറക്കാൻ വാക്സിനേഷന് സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.