കെ.പി.സി.സിയില്‍ കൊവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

Jaihind News Bureau
Friday, March 27, 2020

MullappallyRamachandran

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.പി.സി.സി ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറിനാണ് കണ്‍ട്രോള്‍ റൂമിന്‍റെ ചുമതല.

ലാന്‍ഡ് ഫോണ്‍ നമ്പര്‍: 0471 2721401

മൊബൈല്‍ നമ്പര്‍: 9447149494

പൊതുജനങ്ങളെ സഹായിക്കാനായി എല്ലാ ഡി.സി.സി ഓഫീസുകളിലും ഇത്തരത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.