പിടിവിട്ട് കൊവിഡ് : രാജ്യത്ത് ഒരു ദിവസം 3,49,691 പുതിയ രോഗികള്‍, 2,767 മരണം

Jaihind Webdesk
Sunday, April 25, 2021

ന്യൂഡല്‍ഹി : ആശ്വാസത്തിന് വഴി നല്‍കാതെ രാജ്യത്തെ കൊവിഡ് കണക്ക്. 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. ഒറ്റ ദിവസം 2,767 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311 ല്‍ എത്തി.

2,17,113 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,40,85,110 ആയി. ഇതുവരെ 14,09,16,417 പേര്‍ക്കാണ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. നിലവില്‍ 1,40,85,110 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

കൊവിഡിന്‍റെ രണ്ടാം വരവ് രാജ്യത്ത് ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. രണ്ടാം വ്യാപനത്തെ നേരിടാന്‍ രാജ്യം തയാറെടുപ്പുകള്‍ സ്വീകരിച്ചില്ലെന്ന വിമർശനം ശക്തമാണ്. ഓക്സിജന്‍ ദൌർലഭ്യം രാജ്യത്ത് രൂക്ഷമായി തുടരുകയാണ്. ഇതിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സർക്കാർ ഇനിയും തയാറാകുന്നില്ല എന്ന വിമർശനവും ശക്തമാണ്.