രാജ്യത്ത് കൊവിഡ് കോസുകള്‍ ഉയരുന്നു: 24 മണിക്കൂറിനിടെ 3303 പുതിയ കേസുകള്‍

Jaihind Webdesk
Thursday, April 28, 2022

ന്യൂഡല്‍ഹി: ആശങ്ക ഉയർത്തി രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3303 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെക്കാള്‍ 376 അധികം കേസുകളാണ്  ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വിളിച്ച് ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി  അറിയിച്ചു.

അതേസമയം കൊവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വീണ്ടും മാസ്ക് നിർബന്ധമാക്കി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 347 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.