രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നു; 24 മണിക്കൂറിനിടെ 3,205 രോഗികള്‍

Wednesday, May 4, 2022

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 3,205 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 31  മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 19,509 സജീവ രോഗികളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കൊവിഡ് മരണം 5,23,920 ആയി. 1.22 ശതമാനമാണ് മരണ നിരക്ക്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,802 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 189.48 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.