യുഎഇയില്‍ ആകെ കൊവിഡ് കേസുകള്‍ രണ്ടു ലക്ഷം കവിഞ്ഞു ; രോഗമുക്തി നിരക്ക് കൂടി ; മരണം 655-ല്‍

Jaihind News Bureau
Saturday, December 26, 2020

ദുബായ് : യുഎഇയിലെ ആകെ കൊവിഡ് കേസുകള്‍ രണ്ടു ലക്ഷം കവിഞ്ഞു. ഡിസംബര്‍ 26 ന്, 1227 പേരില്‍ കൂടി പുതിയതായി കൊവിഡ് രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

ഇതോടെ, 2,00,892 പേര്‍ക്ക്, ഇതുവരെ രാജ്യത്ത് രോഗം കിട്ടി. അതേസമയം, 22,830 പേര്‍ക്ക് മാത്രമാണ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. അതായത്, 1,77,407 പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചു. ശനിയാഴ്ച രണ്ടുപേര്‍ കൂടി മരിച്ചതോടെ, ആകെ മരണം 655 ആയി കൂടി.