കൊവിഡ് കേസുകള്‍ കുറഞ്ഞു; അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ന് വിദ്യാലയങ്ങള്‍ തുറക്കും

Jaihind Webdesk
Wednesday, September 1, 2021

 

കൊവിഡ് കേസുകൾ കുറഞ്ഞ അഞ്ച് സംസ്ഥാനങ്ങളിൽ ഇന്ന് വിദ്യാലയങ്ങൾ തുറക്കും. ഡൽഹി, തമിഴ്‌നാട്, അസം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് സ്‌കൂളുകൾ തുറക്കുക. 9 മുതൽ 12 വരെയും, ഡിഗ്രി, പി.ജി ക്ലാസുകളുമാണ് തുടങ്ങുക. അതേസമയം സ്‌കൂളുകളിൽ വിദ്യാർത്ഥികൾ കർശനമായും എത്തണമെന്ന നിർദേശം തമിഴ്‌നാട് സർക്കാർ സ്വീകരിച്ചിട്ടില്ല. രാവിലെ 9.30 മുതൽ 3.30 വരെയാണ് ക്ലാസുകൾ.