കൊവിഡ് മുന്നറിയിപ്പ് ലംഘിച്ചു : യുഎഇയിലെ 2 ഷോപ്പിങ് സെന്‍ററുകള്‍ താല്‍ക്കാലികമായി അടച്ചു ;  മിന്നല്‍ പരിശോധനയും നിയമവും കര്‍ശനമാക്കി

B.S. Shiju
Monday, September 21, 2020

 

ദുബായ് : യുഎഇയിലെ അജ്മാനില്‍ കൊവിഡ് മുന്നറിയിപ്പുകള്‍ അവഗണിച്ച രണ്ട് ഷോപ്പിങ് സെന്ററുകള്‍ താല്‍ക്കാലികമായി അടച്ചു. അജ്മാന്‍ സാമ്പത്തിക വികസന വകുപ്പ് ആണ് ഷോപ്പിങ് സെന്റുകള്‍ പൂട്ടിച്ചത്. രാജ്യമെങ്ങും കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കി.

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍. പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായി രണ്ട് ഷോപ്പിങ് കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടിയെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എല്ലാ വ്യവസ്ഥകളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം ഈ കേന്ദ്രങ്ങള്‍ പിന്നീട് തുറക്കും. കൊവിഡ് പരിശോധനകള്‍ രാജ്യത്തെ മറ്റു എമിറേറ്റുകളിലും വ്യാപകമായി നടന്ന് വരുകയാണ്. കഴിഞ്ഞ ദിവസം കൂട്ടമായി ക്രിക്കറ്റ് കളിച്ച മലയാളി ഉള്‍പ്പടെയുള്ളവരും പരിശോധനയില്‍ കുടുങ്ങിയിരുന്നു.