കൊവിഡ് ആശങ്ക : യുഎഇയില്‍ ഇനി സ്‌കൂള്‍ പഠനം വീട്ടില്‍ ഇരുന്ന് മതി; ഇ-ലേണിങ് നിയമം ജൂണ്‍ മാസം വരെ തുടരാന്‍ അനുമതി, എല്ലാ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഉത്തരവുമായി യുഎഇ ഗവണ്‍മെന്‍റ്

Elvis Chummar
Monday, March 30, 2020

ദുബായ് : 2020 ജൂണ്‍ മാസം അവസാനിക്കുന്നത് വരെ ( അധ്യയന വര്‍ഷം അവസാനിക്കുന്നതുവരെ ) യുഎഇയില്‍ ഇ-ലേണിങ് വിദ്യാഭ്യാസ സമ്പ്രദായം തുടരും. യുഎഇ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം  അറിയിച്ചത്.

ഇത് രാജ്യത്തെ എല്ലാതരം സ്‌കൂളുകളിലെയും പൊതു, സ്വകാര്യ സര്‍വകലാശാലകളിലെയും  വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാണ്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനി പരീക്ഷകള്‍ മാത്രമേ നടക്കൂ എന്നും ഗവര്‍മെന്റ് അറിയിച്ചു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് അധ്യയനം വീണ്ടും നീട്ടുന്നത്.