യു എ ഇയിൽ കോവിഡ് ബാധിതരുടെ എണ്ണം 1024 ആയി; ഇന്ന് 210 പേർക്ക് കൂടി രോഗം

Friday, April 3, 2020

 

ദുബായ്: യു എ ഇയിലെ കോവിഡ് ബാധിതരുടെ എണ്ണം 1000 പിന്നിട്ടു. യു എ ഇയിൽ 210 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1024 ആയി. 35 പേർ രോഗവിമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 96 ആയതായി യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. യുഎഇയുടെ ഇതുവരെ ദിവസങ്ങളിലെ ഏറ്റവും വലിയ വർധനയാണിത്.