‘കൊവിഡ് പ്രതിരോധത്തിലെ വന്‍ വീഴ്ചകള്‍ക്ക് ഇപ്പോള്‍ വില നല്‍കുന്നു’ ; കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

Jaihind News Bureau
Sunday, October 18, 2020

 

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തില്‍ കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമര്‍ശനം. കൊവിഡ് പ്രതിരോധത്തിലെ വലിയ വീഴ്ചകള്‍ക്ക് കേരളം ഇപ്പോള്‍ വില നല്‍കുകയാണെന്ന് സണ്‍ഡെ സംവാദ് പരിപാടിയില്‍ ഡോ. ഹര്‍ഷ് വര്‍ധന്‍ വിമര്‍ശിച്ചു. നിലവിൽ പ്രതിദിന രോഗബാധിതരിൽ മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും താഴെ മൂന്നാമതാണ് കേരളത്തിന്‍റെ സ്ഥാനം.