അബുദാബി : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അബുദാബി വിമാനത്താവളം ടെര്‍മിനല്‍ 2 അടച്ചു. ഇതോടെ ടെര്‍മിനല്‍ രണ്ടിലെ എല്ലാ വിമാന സര്‍വീസുകളും ടെര്‍മിനല്‍ ഒന്നിലേക്ക് മാറ്റി. യാത്രക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും മികച്ച സേവനം നല്‍കാനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റമെന്ന് അബുദാബി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അബുദാബി റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ഈ നടപടി.