കൊവിഡ് കുതിപ്പ് ; സംസ്ഥാനത്ത് നാളെ മുതല്‍ കർശന നിയന്ത്രണങ്ങള്‍

Jaihind Webdesk
Monday, May 3, 2021

തിരുവനന്തപുരം : കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മേയ് 9 വരെ ലോക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിലവിലെ വാരാന്ത്യ നിയന്ത്രണങ്ങൾക്ക് സമാനമായ നിയന്ത്രണങ്ങളാകും നടപ്പിലാക്കുക. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാനും തീരുമാനം.